4.24.2008

പൊതുജനത്തിലൊരു കഴുതൈ..

നാഷണല്‍ പെര്‍മിറ്റ്‌ ലോറിക്കാരാ,
അല്‍പം ശ്രദ്ധിച്ചൊക്കെ ഓട്ടാം,
ഇടക്കൊക്ക റോഡിലേക്ക്‌ നോക്കാം.
ശരിയാണ്‌,
ആനപ്പുറത്തിരിക്കുന്നവ‍ന്‍
റോഡരികിലെ ചാവാലിപ്പട്ടിയെ പേടിക്കേണ്ട.
ആനയെയെങ്കിലും പേടിക്കണ്ടേ??
ആനകള്‍ഇടയുന്ന കാലമാണെന്നെങ്കിലും
ഓര്‍മ വേണ്ടേ?? (april 2008)

13 comments:

ബാര്‍ബര്‍ ബാലന്‍ said...

ഇന്നു മുതല്‍ പ്രസീദ്ധീകരിച്ചു തുടങ്ങുന്നു.... ബാര്‍ബര്‍ ബാലന്റെ കവിതകള്‍....
സ്വാഗതം ബ്ലോഗര്‍മാരേ.... :)

തോന്ന്യാസി said...

അപ്പോ ബാര്‍ബര്‍ ബാലന് ഒരു തോന്ന്യാസത്തേങ്ങ...........

നിരക്ഷരൻ said...

സ്വാഗതം ബാലാ..
നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു മുടിമുറി ശീലാ...
:) :)

ഏറനാടന്‍ said...

ബാര്‍ബറാം ബാലാ വെട്ട് തുടങ്ങിയല്ലേ. അനുമോദനങ്ങളുടെ ഒരു ഹിപ്പീത്തലയോളം ആശംസകളും ഒന്നിച്ചങ്ങട് പിടിച്ചോളൂ. പോരട്ടെ പോസ്റ്റുകള്‍ തുരുതുരാ.. :)

G.MANU said...

ആശംസകള്‍

താരകം said...

ബാര്‍ബറാം ബാലാ, ഞാനും ഒരു പുതു താരം....

മുന്നിലോട്ടും താഴോട്ടും നോക്കാന്‍ കണ്ണില്ലാഞ്ഞിട്ടല്ലേ നാഷണല്‍ പെര്‍മിറ്റുകാരനെ രാത്രിയിലും വിജന ഹൈവേകളിലും മാത്രമായി ഒതുക്കിയത്.

smitha adharsh said...

ബാര്‍ബര്‍ ബാലന് സ്വാഗതം...കൊച്ചു കവിത..നല്ല കവിത..

Sa said...

കയ്യിലുള്ള കത്രികേന്റെ സ്പീഡ്‌ കവിതേലും ഉണ്ടല്ലൊ ബാലാ...

ഉഗാണ്ട രണ്ടാമന്‍ said...

സ്വാഗതം ....

Mr. X said...

ബാലേട്ടാ, സ്വാഗതം!
നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ :)

ചിരാത്‌ said...
This comment has been removed by the author.
ചിരാത്‌ said...
This comment has been removed by the author.
ചിരാത്‌ said...

രോമാശയത്തിന്റെ ആശതീര്‍ക്കാനായ്‌ ഇങ്ങിനെ ചിലരിറങ്ങിക്കോളും,നമ്മക്ക്‌ പണിണ്ടാക്കാന്നായ്‌.........കവിതകളെന്നും പറഞ്ഞ്‌!!!!!!!!!!